Pages

Wednesday, April 25, 2012

ശിലാശില്‍പ്പങ്ങളും ഗുഹകളും തേടിപ്പോകുന്ന സഞ്ചാരി



ശിലാ ശില്പങ്ങളും 
ഗുഹകളും  തേടിപ്പോകുന്ന 
ഒരു സഞ്ചാരിയെ പിടിച്ചു കെട്ടി 
മീനും മലക്കറി യും വാങ്ങാന്‍ ചന്തയിലേക്ക് 
പോകുകയാണ് 
നമ്മളില്‍  നമ്മള്‍ 

തേനീച്ച കളോ ചിത്രശലഭങ്ങലോ 
പൂക്കളിലേക്ക് 
പറക്കുമ്പോള്‍ 

ശിലാശില്‍പ്പങ്ങളും 
ഗുഹകളും തേടിപ്പോകുന്ന സഞ്ചാരി
നമ്മളില്‍ നിന്ന് കെട്ടഴി ഞ്ഞു 
തോള്‍ സഞ്ചി എടുത്തു 
യാത്ര ചോദിക്കും 

അപ്പോള്‍ 

തേനീച്ചകള്‍ 
ഒരു പൂവില്‍ ശില്പ ഭംഗി ആസ്വദിക്കുകയും 
അതേ പൂവില്‍ ഗുഹാ സഞ്ചാരം നടത്തുകയും ചെയ്യും 

യാത്ര അനിവാര്യമെന്ന് 
പടിക്കെട്ടുകളിറങ്ങുമ്പോള്‍ 

പിഴച്ചല്ലോ 
പല വ്യഞ്ജനങ്ങള്‍ 
വാങ്ങേണ്ട സഞ്ചി മാറിപ്പോയല്ലോ 
തുണ്ടു മറന്നല്ലോ 
 എന്നെല്ലാം 
ഒരു പിന്‍വിളി 
ഒതുക്കുകള്‍ ഇറങ്ങി വന്നു 
നമ്മളെ വട്ടം  പിടിക്കും 

സഞ്ചാരിയെ കെട്ടിയിട്ടു 
നമുക്കാകെ ചെയ്യാനാവുക 
പല വ്യഞ്ജനങ്ങള്‍
വാങ്ങി വന്നതിനു ശേഷം 
പൂക്കളെ നോക്കിയിരുന്നു 
ഒരു വെള്ളച്ചാട്ടത്തിന്റെ 
പടം വരയ്ക്കുക എന്നതാണ് 

മടാ പൊട്ടി ഒഴുകുന്ന 
കൈ തോട്ടിലെ വെള്ളം 
വികസിപ്പിച്ചു മാത്രമേ 
വീട്ടിലിരുന്നു കൊണ്ട് 
ഒരുഗ്രന്‍ വെള്ളച്ചാട്ടം 
വരയ്ക്കാന്‍ കഴിയൂ 

അതിനാകട്ടെ പടുകൂറ്റന്‍ 
ചിറകുകളുളള 
ഒരു വെളുത്ത പക്ഷിയാകുവാനേ 
നിവര്‍ത്തി ഉള്ളൂ

Friday, March 9, 2012

പിടിക്കപ്പെട്ട പ്രാവുകള്‍

തൂവലുകള്‍ക്കിടയില്‍ നിന്ന് വിയര്‍പ്പു മണികള്‍ കൊത്തിത്തിന്നുന്ന
രണ്ടു പ്രാവുകളെ ചില്ലകള്‍ക്കിടയില്‍ മറഞ്ഞിരിക്കാന്‍ മറന്നു പോയതിനാല്‍ മേഘങ്ങളില്‍ നിന്നുമിരമ്പി വന്ന
ജീപ്പ്
മരങ്ങളില്‍ വച്ചു അറസ്റ്റ് ചെയ്തു

ജീപ്പിന്‍റെ പുകക്കുഴലുകള്‍
മാസം തികയാതെ ശുഷ്ക്കിച്ച ചില മേഘങ്ങളേ പ്രസവിച്ചു കൊണ്ട്
പെട്രോള്‍ പമ്പിന്റെ ഓരം ചേര്‍ന്നു

കൂട്ടം കൂടുന്നവരുടെ സിനിമ കൊട്ടക
തിരക്കുകള്‍ മാറ്റിവച്ചു
പെണ്പ്രാവിന്റെ മുലകളില്‍
സിനിമ കാണാന്‍ തുടങ്ങുന്നതിന്റെ ആരവങ്ങള്‍

അവളുടെ കുണ്ടി അവരെ മുഴുവനും കയറ്റി
വേറെ വേറെ മരങ്ങളിലേക്ക് പറന്നു പോയി

ഒറ്റപ്പെട്ട ശരികളായി
കൂട്ടം കൂടുന്നവരുടെ സിനിമ കൊട്ടകകളില്‍
നിന്നു അവര്‍ ഓരോരുത്തരും
പിടിക്കപ്പെടാന്‍ തുടങ്ങി

കൂവി വിളിക്കുന്നവനെ കൂവാന്‍ വേണ്ടി
ദൈവം വീണ്ടും വീണ്ടും ഗര്‍ഭം ധരിക്കുമെന്ന്
കടലാസില്‍ എഴുതിക്കൊള്ളിച്ചു
പ്രാവുകളെയും കൊണ്ട്
ജീപ്പ് മേഘങ്ങളിലേക്ക് മടങ്ങി

പുകക്കുഴലുകള്‍ പെറ്റിടുന്ന മേഘങ്ങളെ
ചവിട്ടിത്തേ ച്ച്
മരങ്ങള്‍ പ്രാവുകളേ പ്രാവുളേ
എന്ന് ഇലകള്‍ ആട്ടുന്നത്തിന്റെ സ്വരം
ആരെയൊക്കെയോ ലഹരി പിടിപ്പിച്ചു കൊണ്ട്
നാല് പാടും ചിതറി വീഴുന്നത് കേള്‍ക്കായി

കണ്ടു പിടിക്കുന്നവരുടെ ലോകം
രണ്ടു പേരുടെ ഇടങ്ങളില്‍ മൂന്നാമതായി കടന്നു ചെന്ന്
അസഹിഷ്ണുതയുടെ ഒരു ലോകം തുറന്നു വയ്ക്കുന്നു

ജാമ്യ ചീട്ടില്‍ പ്രാവുകള്‍ തൂവല്‍ കോറി പറന്നു പോയതും
ചിരിയുടെ ചിറകടികള്‍ കൊണ്ട് വിരസത
പോക്കി
പോക്കി
ജീപ്പ് പഴകി പഴകി തുരുമ്പിച്ചു

വേദനകള്‍ ഉണങ്ങാനിട്ട അഴ



ചില വേദനകള്‍

നനഞ്ഞ തുണികള്‍ പോലെ

അഴ വലിച്ചു കെട്ടി

വെയില് നോക്കി ഉണങ്ങാന്‍ കിടക്കും


വെയിലൊരു കുന്നിനപ്പുറം പോയി

മറഞ്ഞിരിക്കും


ചൂളം കുത്തിയൊരു കാറ്റ്

അത് വഴി ഒഴുകി വരും

വേദനകളവയോടു ചോദിക്കും

ഇവിടിരുന്നെന്നെയൊന്നുണക്കുമോ


കാറ്റൊരു മരം കേറി

നിറം പോയി ചുറയുന്ന

ഇലയുടെ ഞെട്ടില്‍ തട്ടി

മരച്ചോട്ടില്‍ കൊണ്ടിടും


അത്തിമരത്തിന്റെ

താഴേ ചില്ലയില്‍

പാട്ട് പാടാന്‍ വന്ന പക്ഷിയോടും

വേദന നെഞ്ചം തുറന്നു വയ്ക്കും


പക്ഷിയൊരു മുളങ്കാട് തേടി

ദൂരേക്ക്‌ പറന്നു പോകും


പാവാടയില്‍ പൂക്കളുള്ള

ഋതുദേവതമാരോടെല്ലാം

പ്രണയാന്ഗുലികൊണ്ട്

പിഴിയുവാനഭ്യര്‍ത്ഥിക്കും


അവരുടെ കരീലക്കിളി കലിതുള്ളി

കലഹങ്ങള്‍ ആരംഭിക്കും


ഒടുവില്‍ വീണ്ടും നൊന്ത്

മാനമേ....

മേഘമേ....


അഴ പൊട്ടി വേദനകള്‍

മണ്ണിലെ ചെളി വെള്ളത്തില്‍

മുഖം പൊത്തി പെയ്തു വീഴും